പൗരത്വ ഭേദഗതി: 23ന് സായാഹ്ന ധർണ

തൃക്കരിപ്പൂർ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് 23ന് തൃക്കരിപ്പൂർ ടൗണിൽ സായാഹ്ന ധർണ നടത്താൻ യു.ഡി.എഫ് നിയോജകമണ്ഡലം ലൈസൺ കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ കരിമ്പിൽ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് പി.കെ. ഫൈസൽ, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.ടി.പി. കരീം, മാമുനി വിജയൻ, കെ.വി. സുധാകരൻ, കെ.പി. പ്രകാശൻ, കെ.വി. ഗംഗാധരൻ, ടി.വി. ഉമേശൻ, എം.സി. മാത്യു, കരീം ചന്തേര, എം. രാധാകൃഷ്ണൻ നായർ, പി. കുഞ്ഞിക്കണ്ണൻ, കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.