ഊട്ടുപുര സമർപ്പണം 22ന്

പിലാത്തറ: ചെറുവിച്ചേരി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പുതുതായി നിർമിച്ച ഊട്ടുപുരയുടെ സമർപ്പണം ഞായറാഴ്ച രാവിലെ 10.30ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ് ഏരിയ മുൻ ചെയർമാൻ എം.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിക്കും. ഉച്ചക്ക് അന്നദാനവും ഉണ്ടാവുമെന്ന് കെ.വി.മധുസൂദനൻ മാസ്റ്റർ, വി.കെ.രാജേഷ്, കെ.വി.സുകുമാരൻ, കെ.സി.രാധാകൃഷ്ണൻ, എൻ.വി പവിത്രൻ എന്നിവർ അറിയിച്ചു. പുസ്തക പ്രകാശന൦ 27ന് മാതമംഗലത്ത് പിലാത്തറ: പയ്യന്നൂർ മലയാളഭാഷ പാഠശാല ഗൾഫ് കുടുംബം നടത്തിയ പ്രഥമ കഥ-കവിത മത്സര വിജയികൾക്കുള്ള പുരസ്കാരദാനവു൦ പുസ്തക പ്രകാശനവും 27ന് രാവിലെ 10ന് മാതമംഗലത്ത് നടക്കുന്ന മലയാള ഭാഷ പാഠശാലയുടെ വിശേഷാൽ വീട്ടകം പരിപാടിയിൽ നടക്കും. മലയാള ഭാഷ പാഠശാല ഡയറക്ടർ ടി.പി. ഭാസ്കരപൊതുവാൾ പുരസ്കാരം വിതരണം ചെയ്യും. മലയാള ഭാഷ പാഠശാല ഗൾഫ് കുടുംബം നടത്തിയ പ്രഥമ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ കഥാപുരസ്കാര൦ സി.പി. അനിൽകുമാറു൦ പ്രഥമ ചെമ്മന൦ ചാക്കോ കവിതപുരസ്കാര൦ ഷാജി ഹനീഫു൦ ഏറ്റുവാങ്ങു൦. അയ്യായിരം രൂപയും പ്രശസ്തിപത്രവും ശില്‍പി ജീവൻ കുഞ്ഞിമംഗല൦ രൂപ കല്‍പന ചെയ്ത ശിലാഫലകവുമടങ്ങിയതാണ് പുരസ്കാരങ്ങൾ. ചടങ്ങിൽ മലയാള ഭാഷ പാഠശാലയുടെ 'അതിരില്ലാക്കഥകൾ' എന്ന കഥാസമാഹാരം പി.കെ. ഗോപി പ്രകാശന൦ ചെയ്യും. കഥാകൃത്ത് കെ.ടി. ബാബുരാജ് കഥാസമാഹാരം ഏറ്റുവാങ്ങും. നിരൂപകൻ എ.വി. പവിത്രൻ പുസ്തകം പരിചയപ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.