റെയ്ഡിൽ സ്​റ്റീൽ ബോംബുകൾ പിടികൂടി

കൂത്തുപറമ്പ്: മാങ്ങാട്ടിടം കിണറ്റിൻറവിട െപാലീസ് നടത്തിയ റെയ്ഡിൽ നാലു സ്റ്റീൽ ബോംബുകൾ പിടികൂടി. കിണറ്റിൻറവിടനിന്ന് ആമ്പിലാട് ഭാഗത്തേക്ക് പോകുന്ന റോഡരികിലാണ് ബോംബുകൾ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ് െപാലീസ് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലുള്ള സ്റ്റീൽ ബോംബുകൾ പിടികൂടിയത്. ഉഗ്രശേഷിയുള്ള ബോംബുകൾ അടുത്തകാലത്തായി നിർമിച്ചവയാണ്. നേരത്തെയും ഇതേസ്ഥലത്തുനിന്ന് െപാലീസ് ബോംബുകൾ പിടികൂടിയിരുന്നു. കിണറ്റിൻറവിട ഭാഗത്ത് നിരവധിതവണ രാഷ്ട്രീയ സംഘട്ടനങ്ങൾ നടന്നിരുന്നു. സംഘട്ടനങ്ങൾ പതിവായ സാഹചര്യത്തിൽ െപാലീസ് നിരീക്ഷണം നടത്തിവരുന്നതിനിടയിലാണ് വീണ്ടും ഉഗ്രശേഷിയുള്ള ബോംബുകൾ പിടിച്ചെടുത്തിട്ടുള്ളത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തിയശേഷം ബോംബുകൾ നിർവീര്യമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.