പ്രതിഷേധ പ്രകടനവും അഭിവാദ്യ പ്രകടനവും

എടക്കാട്: സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന ഹർത്താലിൽ ജനാധിപത്യപരമായി പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത സമരക്കാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടും ഹർത്താലിൽ സഹകരിച്ച നാട്ടുകാർക്ക് അഭിവാദ്യമർപ്പിച്ചും എടക്കാട് ബസാറിൽ പ്രകടനം നടന്നു. പ്രകടനത്തിന് കളത്തിൽ ബഷീർ, തറമ്മൽ നിയാസ്, ഹനീഫ എടക്കാട്, എം.കെ. മറിയു, എ.പി. റഹീം, ടി.സി. നിബ്രാസ്, പി.കെ. തലീസ്, ടി.സി. ഷാഹിൽ, എം. ഇദ്രീസ്, ടി.സി. ഫസൽ എന്നിവർ നേതൃത്വം നൽകി. മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം എടക്കാട് ബസാർ വഴി മുഴപ്പിലങ്ങാട് ബീച്ചിൽ സമാപിച്ചു. സമാപന യോഗത്തിൽ കളത്തിൽ ബഷീർ അധ്യക്ഷത വഹിച്ചു. തറമ്മൽ നിയാസ്, ഷബീർ എടക്കാട്, എം. ഇദ്രീസ്, ഹനീഫ എടക്കാട് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.