കാത്തിരിപ്പിന് വിരാമം; ഇരിട്ടി ലാന്‍ഡ് ​ൈട്രബ്യൂണല്‍ ഓഫിസ് ഉദ്ഘാടനം 23ന്

ഇരിട്ടി: ഇരിട്ടി താലൂക്കിനായി അനുവദിച്ച ലാന്‍ഡ്‌ ൈട്രബ്യൂണല്‍ ഓഫിസിൻെറ ഉദ്ഘാടനം ഡിസംബർ 23ന് നടക്കും. ഇരിട്ടി പഴയപാലം റോഡില്‍ ബ്ലോക്ക് പഞ്ചായത്ത് അധീനതയിലുള്ള കെട്ടിടത്തിൻെറ രണ്ടാം നിലയിലാണ് ഓഫിസ് പ്രവര്‍ത്തിക്കുക. രണ്ടുമാസം മുമ്പാണ് ഇരിട്ടിക്ക് ലാന്‍ഡ്‌ ൈട്രബ്യൂണല്‍ ഓഫിസ് അനുവദിച്ചത്. കെട്ടിട സൗകര്യം ലഭ്യമല്ലാത്തതിനാല്‍ പ്രവര്‍ത്തനം വൈകുകയായിരുന്നു. ഇരിട്ടി തഹസില്‍ദാര്‍ കെ.കെ. ദിവാകരന്‍ ഉള്‍പ്പെടെയുള്ള റവന്യൂ സംഘവും ജനപ്രതിനിധികളും നടത്തിയ ഇടപെടലിൻെറ ഭാഗമായാണ് ബ്ലോക്ക് പഞ്ചായത്തില്‍നിന്ന്‌ കെട്ടിടം അനുവദിച്ചുകിട്ടിയത്. ഇപ്പോള്‍ കൂത്തുപറമ്പിലെയും തളിപ്പറമ്പിലെയും ലാന്‍ഡ്‌ ൈട്രബ്യൂണല്‍ ഓഫിസിന് കീഴില്‍ വരുന്ന ഇരിട്ടി താലൂക്ക് പരിധിയിലെ റവന്യൂ വില്ലേജുകളിലെ ഭൂമിസംബന്ധമായ ഫയലുകളെല്ലാം ഇതോടെ ഇരിട്ടി ലാന്‍ഡ്‌ ൈട്രബ്യൂണല്‍ ഓഫിസിലേക്ക്‌ മാറും. ഇതോടെ മേഖലയിലെ പട്ടയ, കൈവശരേഖ തുടങ്ങിയ ഭൂപ്രശ്നങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ കഴിയും. ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്കായി തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, റവന്യൂ ഇന്‍സ്പെക്ടര്‍, രണ്ടുവീതം സീനിയര്‍, ജൂനിയര്‍ ക്ലര്‍ക്ക്, പ്യൂണ്‍, അറ്റന്‍ഡര്‍ തസ്തികകളും ഇരിട്ടി ഓഫിസിനായി പുതുതായി അനുവദിച്ചിട്ടുണ്ട്. ഇവര്‍ കഴിഞ്ഞ ദിവസം ചുമതലയേറ്റു. 23ന് വൈകീട്ട് സണ്ണി ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ റവന്യൂ മന്ത്രിയാണ് ഓഫിസ് ഉദ്ഘാടനം ചെയ്യുക. ഇതിനുള്ള സംഘാടകസമിതി രൂപവത്‌കരണ യോഗം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഇരിട്ടി താലൂക്ക് ഓഫിസില്‍ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.