മാസ്​ പ്രൊട്ടസ്​റ്റുമായി എസ്.എസ്.എഫ്

കണ്ണൂർ: പാർലമൻെറ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന ബഹുസ്വര ആശയത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും വിരുദ്ധമാണെന്ന് എസ്.എസ്.എഫ് അഭിപ്രായപ്പെട്ടു. നിയമത്തിനെതിരെ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ മാസ് പ്രൊട്ടസ്റ്റ് സംഘടിപ്പിച്ചു. നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് ജില്ലയിലെ സെക്ടറുകൾ വ്യത്യസ്ത പ്രതിഷേധങ്ങളായി കാൽടെക്സ് ഗാന്ധി സർക്കിളിൽ സംഗമിച്ച് പഴയ ബസ്സ്റ്റാൻഡിലേക്ക് ജില്ല ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രകടനമായി നീങ്ങുകയും പ്രതിഷേധ സംഗമത്തോടെ മാസ് പ്രൊട്ടസ്റ്റ് സമാപിക്കുകയും ചെയ്തു. ജില്ല പ്രസിഡൻറ് ഫിർദൗസ് സുറൈജ് സഖാഫി പ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി ഷുഹൈബ് വായാട്, ഷംസീർ കടാങ്കോട്, സെയ്ഫുദ്ദീൻ പെരളശ്ശേരി, നവാസ് മാട്ടൂൽ, മുനവിർ അമാനി, അൻവിൽ പുന്നോൽ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.