പള്ളിപ്രത്തിന്​ ഒരുമ ചാരിറ്റിയുടെ ആംബുലൻസ്

പള്ളിപ്രം: ഒരുമ ചാരിറ്റി ഒന്നാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ആംബുലൻസ് സമർപ്പിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ ഒരുമ ചാരിറ്റി പ്രസിഡൻറ് സി.കെ. മഹമൂദിന് താക്കോൽ കൈമാറി. സമ്മേളനം കണ്ണൂർ കോർപറേഷൻ മേയർ സുമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി പി.പി. സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ കോർപറേഷൻ കൗൺസിലർ സി. എറമുള്ളാൻ, സിജി കണ്ണൂർ ചാപ്റ്റർ ഹെഡ് സിറാജുദ്ദീൻ പറമ്പത്ത്, തൈക്കണ്ടി മുരളി, എളയാവൂർ സി.എച്ച് സൻെറർ ചെയർമാൻ സി.എച്ച്. അഷ്റഫ്, ഫരീദ്, എ.പി. സിറാജുദ്ദീൻ, സാബിത്ത് പള്ളിപ്രം എന്നിവർ സംസാരിച്ചു. കാസിം പള്ളിക്കണ്ടി സ്വാഗതവും സി.ടി. മുഹമ്മദലി നന്ദിയും പറഞ്ഞു. ബി.എൽ.എസ് ട്രെയിനിങ് ക്യാമ്പിൽ കണ്ണൂർ ആസ്റ്റർ മിംസ്‌ ആശുപത്രിയിലെ ഡോ. ജിനേഷ് ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.