എത്ര ഉന്നതരാണെങ്കിലും പ്രതികളെ പൊലീസ് പിടിച്ചില്ലെങ്കിൽ ശക്തമായ സമരമെന്ന് ദേവസ്യ മേച്ചേരി കേളകം: കൊട്ടിയൂരിൽ കടകൾക്ക് തീപിടിത്തമുണ്ടായ സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. എത്ര ഉന്നതരായവരാണെങ്കിലും പ്രതികളെ പിടിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച പൊലീസെന്ന് ഖ്യാദി കേട്ടിട്ടുള്ള കേരള പൊലീസ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടും പിടികൂടാതെ അലംഭാവം കാണിക്കുകയാണ്. ഉടൻ പ്രതികളെ പിടിച്ചില്ലെങ്കിൽ സംസ്ഥാനത്തെ മുഴുവൻ വ്യാപരികളെയും അണിനിരത്തി സമരം ചെയ്യും. കേളകം വ്യാപാരഭവന്‍ പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് സ്റ്റേഷനു മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ് പൗലോസ് കൊല്ലുവേലില്‍ അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍ ജില്ല സെക്രട്ടറിമാരായ സതീശന്‍, സുധാകരന്‍, മേഖല പ്രസിഡൻറ് ജോർജുകുട്ടി വാളുവെട്ടിക്കല്‍, നേതാക്കളായ ജോണ്‍ കാക്കരമറ്റം, ജോസഫ് പാറയ്ക്കല്‍, വി.ആര്‍. ഗിരീഷ്, റെജി കന്നുകുഴി, ജോസ് വാത്യാട്ട്, മത്തായി മൂലേച്ചാലില്‍, ഇ.എസ്. ശശി, റോയി നമ്പുടാകം, തോമസ് സ്വര്‍ണ്ണപള്ളില്‍, കെ.എ. ജയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.