ശ്രീകണ്ഠപുരം: കാവുമ്പായി മഹാവിഷ്ണു ക്ഷേത്രത്തിൽ കുചേല ദിനാഘോഷം ബുധനാഴ്ച നടക്കും. രാവിലെ വിഷ്ണു സഹസ്രനാമജപം, അവൽക്കിഴി സമർപ്പണം, വൈകീട്ട് ദീപാരാധന, ചുറ്റുവിളക്ക് എന്നിവയുണ്ടാകും. ക്ഷേത്രം ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ വൈകീട്ടു വരെ അഖണ്ഡ നാരായണ നാമജപയജ്ഞം നടക്കും. കെ.പി.ജനാർദനൻ നമ്പ്യാർ നേതൃത്വം നൽകും. നഗരസഭ ദുർഭരണത്തിനെതിരെ എൽ.ഡി.എഫ് കാൽനട പ്രചാരണ ജാഥ ശ്രീകണ്ഠപുരം: നഗരസഭ ദുർഭരണം നടത്തുന്നുവെന്നാരോപിച്ച് 23, 24 തീയതികളിൽ എൽ.ഡി.എഫിൻെറ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ സമരത്തിൻെറ ഭാഗമായി ശ്രീകണ്ഠപുരം, കാവുമ്പായി ലോക്കലുകളിൽ കാൽനട പ്രചാരണ ജാഥകൾക്ക് തുടക്കം. ശ്രീകണ്ഠപുരം ലോക്കലിൽ പി. മാധവൻ ജാഥ ലീഡറായ കാൽനട പ്രചാരണ ജാഥ ശനിയാഴ്ച രാവിലെ പുള്ളങ്ങാനത്ത് വെച്ച് സിപി.എം ജില്ല കമ്മിറ്റിയംഗം കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. വി.സി. രാമചന്ദ്രൻ അധ്യക്ഷനായി. കെ. സജീവൻ സ്വാഗതം പറഞ്ഞു. കാവുമ്പായി ലോക്കലിൽ പി.വി. ശോഭന നേതൃത്വം നൽകിയ കാൽനട പ്രചാരണ ജാഥ കൗൺസിലർ എം.സി. രാഘവൻ ഉദ്ഘാടനം ചെയ്തു. എ.സി. ഷീജ അധ്യക്ഷയായി. എം. സുനീഷ് സ്വാഗതം പറഞ്ഞു. നെടുങ്ങോം, അലക്സ് നഗർ, ഐച്ചേരി, കാവുമ്പായി, കൂട്ടുംമുഖം പാലം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വിളംബരം മുക്കിൽ സമാപിച്ചു. നിടിയേങ്ങ ലോക്കലിൽ എം.സി രാഘവൻ ജാഥ ലീഡറായ കാൽനട പ്രചാരണ ജാഥ ഞായറാഴ്ച ഒമ്പതു മണിക്ക് ഏരിയ സെക്രട്ടറി എം. വേലായുധൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.