കടമ്പൂരിൽ സി.പി.എം^-കോൺഗ്രസ് സംഘർഷം; മൂന്നു കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു

കടമ്പൂരിൽ സി.പി.എം-കോൺഗ്രസ് സംഘർഷം; മൂന്നു കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു എടക്കാട്: കടമ്പൂരിൽ സി.പി.എം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. മൂന്നു കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. കടമ്പൂർ ഹൈസ്കൂളിന് സമീപത്തുണ്ടായ സംഘർഷത്തിൽ കടമ്പൂർ സർവിസ് ബാങ്ക് ഡയറക്ടർ കെ. അനിൽകുമാർ (38), കെ.എസ്.യു ജില്ല കമ്മിറ്റി അംഗം അഭിനവ് രാജീവൻ (20), കോൺഗ്രസ് കടമ്പൂർ മണ്ഡലം സെക്രട്ടറി ശ്രീരാഘ് ശ്രീനിവാസൻ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. പൗരത്വ നിയമത്തിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി കാടാച്ചിറയിൽ നടത്തിയ പ്രതിഷേധ പ്രകടനം കഴിഞ്ഞ് തിരിച്ചുപോകവെയാണ് തങ്ങളുടെ പ്രവർത്തകർ ആക്രമിക്കപ്പെട്ടതെന്ന് കോൺഗ്രസ് കടമ്പൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് കടമ്പൂരിൽ വൻ പൊലീസ് സംഘം എത്തിയിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് എടക്കാട് പൊലീസ് പറഞ്ഞു. കടമ്പൂർ ഗ്രാമപഞ്ചായത്ത് മെംബർ സോനയുടെ മകനാണ് പരിക്കേറ്റ അഭിനവ്. പ്രദേശത്തിൻെറ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സി.ഒ. രാജേഷ് പറഞ്ഞു. ആക്രമണത്തിൽ പങ്കാളികളായ സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.