കണ്ടങ്കാളിസമരം: സത്യഗ്രഹം 43 ദിവസം പിന്നിട്ടു

പയ്യന്നൂർ: നെൽവയലും തണ്ണീർത്തടവും നികത്തി കണ്ടങ്കാളിയിൽ പെട്രോളിയം സംഭരണ പദ്ധതി സ്ഥാപിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി പയ്യന്നൂർ സ്പെഷൽ തഹസിൽദാർ ഓഫിസിനു മുന്നിൽ ആരംഭിച്ച സത്യഗ്രഹം 43 ദിവസം പിന്നിട്ടു. സത്യഗ്രഹത്തിന് ഐക്യദാർഢ്യവുമായി കണ്ണൂരിൽനിന്ന് പയ്യന്നൂർ സത്യഗ്രഹപ്പന്തലിലേക്ക് ജില്ല സത്യഗ്രഹ സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ആരംഭിച്ച പദയാത്ര ശനിയാഴ്ച വൈകീട്ട് പയ്യന്നൂരിലെത്തും. അഞ്ചുമണിക്ക് പുതിയ ബസ്സ്റ്റാൻഡിൽ ജനകീയ സമരസമിതി പദയാത്രക്ക് സ്വീകരണം നൽകും. പയ്യന്നൂർ ടൗണിൽ പ്രകടനത്തിനുശേഷം സമരപ്പന്തലിൽ ഐക്യദാർഢ്യ സമ്മേളനം നടക്കും. കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ സത്യഗ്രഹത്തെ അഭിവാദ്യം ചെയ്യും. പയ്യന്നൂർ പൗരസമിതി പ്രവർത്തകർ പ്രകടനവുമായെത്തി സത്യഗ്രഹത്തെ അഭിവാദ്യം ചെയ്തു. വി.പി. കൃഷ്ണ പൊതുവാൾ, എം.ടി.പി. ഹുസൈനാർ, വി.വി. രവീന്ദ്രൻ നായനാർ, സി.വി. രാജഗോപാലൻ, എൻ.കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.