ഊർജദിനാചരണ ബോധവത്​കരണം

പാനൂർ: ഊർജദിനാചരണത്തിൻെറ കൂത്തുപറമ്പ് മണ്ഡലംതല ബോധവത്കരണം പാനൂരിൽ ബസ്സ്റ്റാൻഡിൽ നടന്നു. ഊർജ ബോധവത്കരണ ഒപ്പുശേഖരണ പരിപാടി കൗൺസിലർ വി. ഹാരിസ് ഉദ്ഘാടനം ചെയ്തു. സജീവ് ഒതയോത്ത് അധ്യക്ഷത വഹിച്ചു. കല്ലിക്കണ്ടി എൻ.എ.എം കോളജ്, രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റുകളുടെയും എൻ.സി.സിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലഘുലേഖ വിതരണം ഡോ. വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.കെ. പ്രേമദാസൻ, എ.പി. ഷമീർ, കെ.പി. റജിൽ, കെ.പി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഊർജസംരക്ഷണ പ്രതിജ്ഞ എടുത്തു. സംസ്ഥാന എനർജി മാനേജ്മൻെറ് സൻെറർ, സൻെറർ ഫോർ എൻവയൺമൻെറ് ആൻഡ് െഡവലപ്മൻെറ് നടപ്പാക്കുന്ന ഊർജകിരൺ പദ്ധതിയുടെ ഭാഗമായാണ് ബോധവത്കരണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.