ലബൂർ ദൊനെസ് കോളജ് പൂർവവിദ്യാർഥി സംഗമം

മാഹി: ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻഡറി സ്കൂളിൻെറ ആദ്യകാല രൂപമായ മാഹി ലബൂർ ദൊനെസ് കോളജ് പൂർവവിദ്യാർഥി സംഘടനയുടെ മൂന്നാം വാർഷികത്തിൻെറ ഭാഗമായി പൂർവവിദ്യാർഥി സംഗമം നടത്തി. മാഹി തീർഥ ഇൻറർനാഷനലിൽ നടന്ന സംഗമത്തിൽ നൂറ്റമ്പതോളം അംഗങ്ങൾ പങ്കെടുത്തു. ഗുരുവന്ദനം പരിപാടിയിൽ പൂർവ അധ്യാപകൻ കായക്കണ്ടി ജനാർദനനെ പ്രസിഡൻറ് കൊല്ലാർകണ്ടി പവിത്രൻ ആദരിച്ചു. 80 വയസ്സ് പിന്നിട്ട അംഗങ്ങളായ സി.എ. നായർ, കക്കാട്ട് രാമകൃഷ്ണൻ, കൊല്ലാർകണ്ടി പവിത്രൻ, ഫൽഗുണൻ, കെ. പത്മിനി, ഡോ. രാജഗോപാൽ, ടി.സി. ദേവരാജൻ, വി.എം. അബൂബക്കർ എന്നിവരെയും ആദരിച്ചു. കൊല്ലാർകണ്ടി പവിത്രൻ അധ്യക്ഷത വഹിച്ചു. ഡോ. ആൻറണി ഫെർണാണ്ടസ് ആമുഖപ്രഭാഷണം നടത്തി. ബാൽസി കോവുക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. പി.സി.എച്ച്. ശശിധരൻ, പി.കെ. മുകുന്ദൻ, സി.എം. അരവിന്ദൻ എന്നിവർ സംസാരിച്ചു. പി.കെ. സത്യാനന്ദൻ, സി.എച്ച്. പ്രഭാകരൻ, ഐ. അരവിന്ദൻ, സണ്ണി കല്ലാട്ട്, കരിയാടൻ മമ്മൂട്ടി, പങ്കജാക്ഷി, കെ. ഭരതൻ, എ.സി. കനകരാജൻ, ബി. മുസ്തഫ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.