ഭാരവാഹികൾ

മാഹി: മാഹി വ്യാപാരി വ്യവസായി ഏകോപനസമിതി ചെയർമാനായി കെ.കെ. അനിൽകുമാറിനെയും ജനറൽ സെക്രട്ടറിയായി എം. മുഹമ്മദ് യൂനസിനേയും തെരഞ്ഞെടുത്തു. മറ്റു : ഷാജി പിണക്കാട്ട്, പായറ്റ അരവിന്ദൻ (വൈസ് ചെയ), കെ.കെ. ശ്രീജിത്ത്, ടി.എം. സുധാകരൻ (സെക്ര), ഒ.സി. വിനോദ് മാഹി (ട്രഷ). വ്യാപാരദ്രോഹ നടപടിയുമായി മുന്നോട്ടുപോകുന്ന മാഹി മുനിസിപ്പൽ കമീഷണറെ തിരിച്ചുവിളിക്കാൻ യോഗം പുതുച്ചേരി ഗവൺമൻെറിനോട് അഭ്യർഥിച്ചു. അശാസ്ത്രീയമായ മുനിസിപ്പൽ ലൈസൻസ് സമ്പ്രദായത്തിനെതിരെയും യൂസർ ഫീസ്, തരിശുഭൂമി നികുതി എന്നിവക്കെതിരെയുമുള്ള വ്യാപാരികളുടെ പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി ജനുവരി അവസാനം മുനിസിപ്പൽ ഓഫിസ് മാർച്ച് സംഘടിപ്പിക്കും. കെ.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് യൂനുസ്, ടി.കെ. വസീം, ഷാജി പിണക്കാട്ട്്്, ഒ.സി. വിനോദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.