പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ റാലിയും പൊതുയോഗവും

മാഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ മാഹി പൂഴിത്തല പൂഴിയില്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. യോഗത്തില്‍ കെ. അലിഹാജി അധ്യക്ഷത വഹിച്ചു. കേരള വഖഫ് ബോര്‍ഡ് അംഗം പി.വി. സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖാദി എം.വി. മുസ്തഫ ബാഖവി, എ.വി. യൂസഫ്, മുഹമ്മദ് നിസാമി, സി.വി. സമീര്‍, മാടോളി നാസര്‍ എന്നിവര്‍ സംസാരിച്ചു. എ.വി. ഇസ്മായില്‍, പി. റംഷീദ്, പി. അന്‍സീര്‍, സി.പി. ജബ്ബാര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. എ.വി. സനീദ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.