രക്തസാക്ഷ്യം സംഘടിപ്പിച്ചു

പയ്യന്നൂര്‍: കേരളത്തില്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ തീവ്രവാദ സംഘടനകളുടെ സഹായത്തോടെയുള്ള ശ്രമങ്ങള്‍ നടക്കുന ്നുവെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൻെറ ഭാഗമായി ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തസാക്ഷ്യം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു റിയാസ്. പഴയ വിഷയങ്ങള്‍ പുതിയതായി മാറ്റി ഇടതുപക്ഷത്തെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡൻറ് വി.കെ. നിഷാദ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.ഐ. മധുസൂദനന്‍, ജില്ല കമ്മിറ്റി അംഗം പി. സന്തോഷ്, ഏരിയ സെക്രട്ടറി കെ.പി. മധു, സിനിമാതാരം സന്തോഷ് കീഴാറ്റൂര്‍, മാധ്യമപ്രവര്‍ത്തകരായ യു. ബാബു ഗോപിനാഥ്, കെ. മോഹനന്‍ സി.പി.എം, ----------------------ഡി.വൈ.എഫ്.ഐ നേതാക്കളായ വി. കുഞ്ഞികൃഷ്ണന്‍------------------------------ , എ.വി. രഞ്ജിത്ത്, പി.പി. അനിഷ, ജി. ലിജിത്ത്, ടി.പി. അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി 1994 മുതല്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക്, മേഖല ഭാരവാഹികളായവരുടെ സംഗമവും സമതയുടെ പ്രവര്‍ത്തകരുടെ സംഗീതശിൽപവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.