സി.സി.ടി.വി കാമറ സ്ഥാപിച്ചു

തലേശ്ശരി: ഇന്ത്യൻ സീനിയർ ചേംബർ തലശ്ശേരി മേഖലയുടെ നേതൃത്വത്തിൽ ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ സി.സി.ടി.വി കാമ റകൾ സ്ഥാപിച്ചു. സ്കൂൾ കോമ്പൗണ്ടിലും പരിസരത്തും ലഹരി ഉപയോഗം തടയുന്നതി‍ൻെറ ഭാഗമായാണ് കാമറകൾ സ്ഥാപിച്ചത്. ഡി.ജി.പി ബി. സന്ധ്യ സ്വിച്ച് ഒാൺ നിർവഹിച്ചു. ടി.കെ. രജീഷ് അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ, നവാസ് മേത്തർ, എ.എൻ. ശിവാനന്ദൻ, റജി ചീരൻ, രാഗേഷ് കരുണൻ, ആർ. സരസ്വതി എന്നിവർ സംസാരിച്ചു. ദേശീയ സെമിനാർ തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജിൽ നടന്ന സംസ്കൃത വിഭാഗം ദ്വിദിന ദേശീയ സെമിനാർ പ്രഫ. സി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രഫ. റാണി സദാശിവ മൂർത്തി, ഡോ. ശ്രീദേവി, ഡോ. എൻ. അനിൽ നാരായണൻ, പ്രഫ. പി. നാരായണൻ നമ്പൂതിരി തുടങ്ങിയവർ പ്രബന്ധം അവതരിപ്പിച്ചു. ഡോ. എസ്.എൻ. മഹേഷ് ബാബു തിരക്കഥ എഴുതിയ ത്രീഡി സംസ്കൃത സിനിമ അനുരക്തിയുടെ പ്രദർശനവും നടന്നു. ഡോ. സുദേവ് കൃഷ്ണശർമൻ, ഡോ. സജിത എന്നിവർ സംസാരിച്ചു. ഷട്ടില്‍ ടൂര്‍ണമൻെറ് തലശ്ശേരി: കൂത്തുപറമ്പ്‌ രക്തസാക്ഷി ദിനാചരണത്തി‍ൻെറ ഭാഗമായി ഡി.വൈ.എഫ്.ഐ ചുണ്ടങ്ങാപ്പൊയിൽ, ചാടാലപ്പുഴ യൂനിറ്റുകൾ ഷട്ടിൽ ടൂർണമൻെറ് സംഘടിപ്പിച്ചു. വന്ദനം സ്പോർട്‌സ് ക്ലബ് ഒന്നാം സ്ഥാനം നേടി. ചൊക്ലി റണ്ണേഴ്സ് അപ്പായി. മികച്ച കളിക്കാരനായി ഷിനോജ് ചൊക്ലിയെ തെരഞ്ഞെടുത്തു. ബ്ലോക്ക് ജോയൻറ് സെക്രട്ടറി സി.വി. സച്ചിൻ ഉദ്ഘാടനം ചെയ്തു. എ. നന്ദനൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.