ബുലുവാർഡ് റോഡ് നവീകരണപ്രവൃത്തി തുടങ്ങി

മാഹി: പത്തു വർഷത്തിലേറെയായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതെ കിടന്ന മുണ്ടോക്ക് -മഞ്ചക്കൽ ബുലു വാർഡ് റോഡിൻ െറ നവീകരണപ്രവൃത്തി തുടങ്ങി. പൊതുമരാമത്ത് മന്ത്രി എ. നമശ്ശിവായം ഫ്ലാഗ് ഓഫ് ചെയ്തു. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ശുർബിർ സിങ്, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ എസ്. മഹാലിംഗം റീജനൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ, മാഹി പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ഒ. പ്രദീപ് കുമാർ എന്നിവർ സംബന്ധിച്ചു. കർമസമിതി ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.