ശബാന ആസ്മിയുടെ മാതാവ് നിര്യാതയായി മുംബൈ: പഴയകാല നടിയും ശബാന ആസ്മിയുടെ മാതാവുമായ ശൗക്കത്ത് കൈഫി നിര്യാതയായി. 93 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണമെന്ന് മരുമകനും എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ പറഞ്ഞു. ഉർദു കവിയും ഗാനരചയിതാവുമായ കൈഫി ആസ്മിയാണ് ശൗക്കത്തിൻെറ ഭർത്താവ്. ഇന്ത്യൻ പീപ്ൾസ് തിയറ്റർ അസോസിയേഷൻ (ഇപ്റ്റ), പ്രോഗ്രസീവ് റൈറ്റേഴ്സ് യൂനിയൻ എന്നിവയിൽ കൈഫി ആസ്മിയും ശൗക്കത്തും നേതൃപരമായ പങ്ക് വഹിച്ചിരുന്നു. ബസാർ, ഉംറാവോ ജാൻ, ഓസ്കർ നാമനിർദേശം ലഭിച്ച സലാം ബോംബെ എന്നീ ചിത്രങ്ങളിൽ ശൗക്കത്ത് അഭിനയിച്ചിട്ടുണ്ട്. ശാദി അലിയുടെ 'സത്യ'യാണ് അവസാന ചിത്രം. 2002ൽ ഭർത്താവ് കൈഫി ആസ്മിയുടെ നിര്യാണത്തിന് ശേഷം 'കൈഫി ആൻഡ് ഐ' എന്ന ആത്മകഥ എഴുതിയിരുന്നു. ബാബ ആസ്മിയാണ് മകൻ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് ശേഷം നടക്കും. PHOTO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.