കോർപറേഷൻതല കേരളോത്സവം തുടങ്ങി

കണ്ണൂർ: കോർപറേഷൻതല കേരേളാത്സവം തുടങ്ങി. വ്യാഴാഴ്ച രാവിലെ ജവഹർ സ്റ്റേഡിയത്തിൽ മേയർ സുമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെ യ്തു. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജെമിനി, വെള്ളോറ രാജൻ, അഡ്വ. പി. ഇന്ദിര, അഡ്വ. ടി.ഒ. മോഹനൻ, സി. സീനത്ത്, സി.കെ. വിനോദ്, കൗൺസിലർമാരായ സി. സമീർ, എൻ. ബാലകൃഷ്ണൻ, അഡ്വ. ലിഷ ദീപക്, പ്ലാൻ കോഒാഡിനേറ്റർ പി.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷാഹിന മൊയ്തീൻ സ്വാഗതവും സെക്രട്ടറി ഡി. സാജു നന്ദിയും പറഞ്ഞു. ഗെയിംസ് മത്സരങ്ങൾ 24വരെ ജവഹർ സ്റ്റേഡിയം, രാജീവ് ഗാന്ധി മിനി സ്റ്റേഡിയം എന്നിവിടങ്ങളിലും കായികമത്സരങ്ങൾ 24ന് ജവഹർ സ്റ്റേഡിയത്തിലും കലാമത്സരങ്ങൾ 25ന് ജൂബിലി ഹാളിലും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.