പാമ്പൻ മാധവൻ സ്മാരക പുരസ്കാര വിതരണം ഇന്ന്

കണ്ണൂർ: കണ്ണൂർ സർവകലാശാല വിദ്യാർഥി ക്ഷേമ വിഭാഗം 2018-19 വർഷത്തെ മികച്ച മാഗസിന് നൽകുന്ന പാമ്പൻ മാധവൻ സ്മാരക പുരസ്കാ രം വ്യാഴാഴ്ച വിതരണം ചെയ്യും. ഇരിട്ടി മഹാത്മ ഗാന്ധി കോളജിൻെറ 'റെഡ് അലർട്ട്' ഒന്നാം സ്ഥാനവും കണ്ണൂർ എസ്.എൻ കോളജിൻെറ 'പൊലയാട്ട്' രണ്ടാം സ്ഥാനവും സൈനബ് മെമ്മോറിയൽ കോളജ് ഓഫ് ടീച്ചർ എജുക്കേഷൻെറ 'ഏർപ്പ്' മൂന്നാം സ്ഥാനവും നേടി. ഇരിട്ടി മഹാത്മ ഗാന്ധി കോളജിൽ നടക്കുന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. കെ. അജിത അധ്യക്ഷത വഹിക്കും. പരീക്ഷാ കൺട്രോളർ ഡോ. പി.ജെ. വിൻസൻെറ് മുഖ്യപ്രഭാഷണം നടത്തും. മാഗസിൻ എഡിറ്റർമാരായ പി. അതുൽ, വിഷ്ണു പവിത്രൻ, സി. ധന്യമോൾ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.