കൂട്ടയോട്ടം സംഘടിപ്പിച്ചു

കണ്ണൂർ: ജില്ല ചൈല്‍ഡ് ലൈനിൻെറ ആഭിമുഖ്യത്തില്‍ ജില്ല പൊലീസ് വകുപ്പും എക്‌സൈസ് വകുപ്പും സംയുക്തമായി 'സുരക്ഷിത ബാല്യത്തിനായി' കൂട്ടയോട്ടം സംഘടിപ്പിച്ചു. കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടി ജില്ല സെഷന്‍സ് ജഡ്ജ് ടി. ഇന്ദിര ഫ്ലാഗ് ഓഫ് ചെയ്തു. അഡീഷനല്‍ ജില്ല ജഡ്ജി ആര്‍.എല്‍. ബൈജു മുഖ്യപ്രഭാഷണം നടത്തി. ജില്ല സബ് ജഡ്ജി സി. സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം ഇ.പി. മേഴ്‌സി, എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ പി. സുരേഷ്, സി.ഡബ്ല്യൂ.സി ചെയര്‍മാന്‍ ഡോ. ഇ.ഡി. ജോസഫ്, ജില്ല ശിശു സംരക്ഷണ ഓഫിസര്‍ എം.പി. അബ്ദുറഹ്മാന്‍, ചൈല്‍ഡ് ലൈന്‍ ജില്ല ഇന്‍ ചാര്‍ജ് മനോജ് ജോസഫ്, വനിത ശിശു വികസന വകുപ്പ് ഓഫിസര്‍ പി. സുലജ, ചൈല്‍ഡ് ലൈന്‍ നോഡല്‍ ഓഫിസര്‍ ഫാ. കുര്യന്‍, അലന്‍ ജയിംസ്, ചൈല്‍ഡ് ലൈന്‍ കോഓഡിനേറ്റര്‍ അമല്‍ജിത്ത് തോമസ്, കെ.ടി. അമൃത എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.