മാര്‍ച്ച് നടത്തും

കണ്ണൂര്‍: സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് വർധിപ്പിച്ച വേതനവും കുടിശ്ശികയും പിടിച്ചുവെച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും വേതന വിതരണത്തില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥക്കുമെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻെറ ഭാഗമായി 24ന് രാവിലെ 11.30ന് പാചകത്തൊഴിലാളികള്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഓഫിസിലേക്ക് . തുടര്‍ന്ന് നിവേദനവും സമര്‍പ്പിക്കും. കണ്ണൂര്‍ താവക്കര സ്‌കൂള്‍ പരിസരത്ത് പ്രകടനം ആരംഭിക്കും. സ്‌കൂള്‍ പാചകത്തൊഴിലാളി സംഘടന സംസ്ഥാന സെക്രട്ടറി ഒ. പത്മനാഭന്‍, ടി.കെ. ബാലഗോപാല്‍, പി.വി. പുഷ്പറാണി, എം. അനിത എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.