തങ്ങളുടെ അഭി​പ്രായം മുഖവിലക്കെടുത്തില്ല -^കോണ്‍ഗ്രസ്

തങ്ങളുടെ അഭിപ്രായം മുഖവിലക്കെടുത്തില്ല --കോണ്‍ഗ്രസ് ഇരിട്ടി: പായം പഞ്ചായത്തിൻെറ നേതൃത്വത്തില്‍ മാടത്തിയില്‍ സ്റ്റേഡിയം നിര്‍മിക്കാനുള്ള സർവകക്ഷി തീരുമാനം കോണഗ്രസ് നിർദേശം മുഖവിലക്കെടുക്കാതെയായിരുന്നുവെന്ന് പായം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മഴക്കാലത്ത് ക്രമാതീതമായ രീതിയില്‍ വെള്ളം കയറുന്ന സ്ഥലത്ത് സ്റ്റേഡിയം നിർമിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നക്കള്‍ കണക്കെടുത്താവണം നിർമാണം ആരംഭിക്കേണ്ടത് എന്നതായിരുന്നു സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. വെള്ളപ്പൊക്കഭീഷണി നേരിടുന്ന പ്രദേശം എന്നനിലയില്‍ ശാസ്ത്രീയപഠനം നടത്തി പരിസര വാസികളുടെ യോഗം വിളിച്ച് അവരുടെ ആശങ്ക പരിഹരിച്ചതിനുശേഷം സ്റ്റേഡിയം നിർമാണം ആരംഭിക്കണമെന്നുമായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇത് മുഖവിലക്കെടുക്കാതെയുള്ള സമീപനമാണ് സർവകക്ഷിയോഗത്തിൻെറ പേരില്‍ ഇപ്പോള്‍ പഞ്ചായത്ത് ഭരണസമിതിയും മറ്റും പ്രചരിപ്പിക്കുന്നത്. കെ.എസ്.ടി.പി റോഡ് വികസനത്തിൻെറ ഭാഗമായി നീക്കം ചെയ്യുന്ന മണ്ണ് ഇവിടേക്ക് തള്ളുകയാണ്. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ മണ്ഡലം പ്രസിഡൻറ് ഷൈജന്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് തോമസ് വര്‍ഗീസ്, വി. മോഹനന്‍, മട്ടിണി വിജയന്‍, മൂര്യന്‍ രവീന്ദ്രന്‍, ഫിലോമിന കക്കട്ടില്‍, ഉലഹന്നാന്‍ പേരേപ്പറമ്പില്‍, എഴുത്തന്‍ രാമകൃഷ്ണന്‍, ജോസ് ഈറ്റാനിയേല്‍, ബൈജു ആറാഞ്ചേരി, വിജയന്‍ ചാത്തോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.