സംസ്​ഥാന സ്കൂൾ കായികമേള: അധ്യാപകരുടെ ലോങ്‌ജംപിൽ ജുബൈറിന് സ്വർണം

കുമ്പള: 63ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ അധ്യാപകരുടെ ലോങ്‌ജംപിൽ കുമ്പള സ്വദേശി എം.കെ. അഹമ്മദ് ജുബൈറിന് സ്വർണം. കണ്ണൂർ മാങ്ങാട്ടുപറമ്പ് കാമ്പസിൽ നടന്ന മത്സരത്തിൽ മിന്നും പ്രകടനവുമായാണ് ജുബൈർ സ്വർണമണിഞ്ഞത്. 49 വയസ്സിന് താഴെയുള്ള അധ്യാപകരുടെ വിഭാഗത്തിലാണ് ജുബൈർ മത്സരിച്ചത്. കുമ്പള മാവിനക്കട്ട സ്വദേശിയായ ജുബൈർ കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥിയും നിലവിൽ മൊഗ്രാൽ പുത്തൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ കായികാധ്യാപകനുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.