ക്ഷേമ പെൻഷൻ ഒാൺലൈൻ പുതുക്കൽ മുടങ്ങി

കണ്ണൂർ: സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ ഓൺലൈനിൽ പുതുക്കി സമർപ്പിക്കുന്നത് മുടങ്ങി. വെബ് സൈ റ്റിലെ സാങ്കേതിക തകരാർ കാരണമാണ് മുടങ്ങിയത്. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് പുതുക്കൽ നടത്തുന്നത്. എന്നാൽ, സെർവർ പണിമുടക്കുന്നതിനാൽ മുഴുവൻ ജില്ലകളിലും ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങളിലെത്തി തിരിച്ചുപോവുകയാണ്. മസ്റ്ററിങ്ങിന് എത്തുന്നവെര ടോക്കൺ നൽകിയാണ് അക്ഷയ കേന്ദ്രങ്ങളിൽനിന്ന് തിരിച്ചയക്കുന്നത്. സെർവർ തകരാർ പരിഹരിക്കുന്നതിനായി ബുധനാഴ്ച മസ്റ്ററിങ് മുഴുവൻ അക്ഷയ കേന്ദ്രങ്ങളിലും നിർത്തിവെച്ചു. 21 മുതൽ പുനരാംഭിക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ, വീണ്ടും നീളാനാണ് സാധ്യത. ഒരു മുന്നൊരുക്കവുമില്ലാതെയാണ് നവംബർ 13 മുതൽ മസ്റ്ററിങ് തുടങ്ങിയത്. തുടങ്ങിയപ്പോൾ തന്നെ മിക്ക അക്ഷയ കേന്ദ്രങ്ങളിലും സെർവർ തകരാർ മൂലം പുതുക്കൽ നടന്നില്ല. അക്ഷയ സംസ്ഥാന പ്രോജക്ട് ഒാഫിസ് അറിയിപ്പിനെ തുടർന്നാണ് സൻെററുകളിൽ പുതുക്കൽ ആരംഭിച്ചത്. എന്നാൽ, സെർവർ തകരാർ മൂലം എവിടെയും കാര്യക്ഷമമായി നടത്താനായില്ല. ഇക്കാര്യം ജില്ല പ്രോജക്ട് ഒാഫിസുകൾ സംസ്ഥാന അധികാരികളെ അറിയിച്ചിരുന്നു. ഉടൻ ശരിയാകുമെന്ന് പറയുന്നതല്ലാതെ ദിവസങ്ങളായിട്ടും നേരാംവണ്ണം പരിഹരിക്കാനായില്ല. സംസ്ഥാനത്ത് 3000 ലോഗിനുകളാണ് പുതുക്കലിനായി ചെയ്യുന്നത്്. എൻ.െഎ.സി വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിലെ അപാകതയാണ് ഇൗ സാേങ്കതിക തകരാറിന് കാരണം. സ്പീഡുള്ള സമയങ്ങളിൽ കുറച്ചുനേരം ചെയ്യാനാവും. അര മണിക്കൂറിനകം െസർവർ പ്രവർത്തനം മന്ദഗതിയിലാവുന്നതോടെ കാത്തുനിന്ന ഗുണഭോക്താക്കൾ ബുദ്ധിമുട്ടുകയാണ്. ഒരേസമയം വൈബ്സൈറ്റിലേക്ക് കയറിയതിനെ തുടർന്നുണ്ടായ തകരാറാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മസ്റ്ററിങ് നടത്തിയില്ലെങ്കിൽ പെൻഷൻ മുടങ്ങുമെന്ന ആശങ്കയിൽ അക്ഷയ കേന്ദ്രങ്ങളിൽ എത്തിയവർ ഇതോടെ നിരാശരായി മടങ്ങുകയാണ്. പുതുക്കലിനുള്ള തീയതി ഡിസംബർ 15 വരെ നീട്ടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.