ഉർദു അക്കാദമി പ്രവർത്തനം പുനരാരംഭിക്കണം

കണ്ണൂർ: കേരള ഉർദു അക്കാദമി പ്രവർത്തനം പുനരാരംഭിക്കണമെന്ന് കേരള ദഖ്നി മുസ്ലിം അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഉർദു ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി കലാ സാഹിത്യ മത്സരങ്ങളിൽ ഉർദുവിനു പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉന്നയിച്ച് സർക്കാറിനു നിവേദനം നൽകാനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അസീം മണിമുണ്ട, കെ.എം. ഇബ്രാഹിം, സയ്യിദ് ഷറഫുദ്ദീൻ, ഇഖ്ബാൽ ഷരീഫ് ബാഷ, ഹബീബ് പെരുമ്പാവൂർ, മൻജിത് ഷാജഹാൻ, പ്രഫ. ഡോ. റിയാസ് അഹമ്മദ് ഖാൻ, ഡോ. ബാബ്ജാൻ പാലക്കാട്, ദിലീപ് വയനാട്, ഡോ. അസ്ലം മലപ്പുറം, സയ്യദ് ചാന്ദ്ബാഷ, സയ്യദ് സാഹേബ് ഖാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.