വൈസ്​മെൻ അവാർഡുകൾ പ്രഖ്യാപിച്ചു

കണ്ണൂർ: വൈസ്മെൻ ക്ലബ് ഒാഫ് കാനനൂർ ഏർപ്പെടുത്തിയ കെ.പി. ഉമ്മർ അവാർഡുകൾ പ്രഖ്യാപിച്ചു. നടൻ കൂട്ടിക്കൽ ജയചന്ദ്രൻ, നടി അഞ്ജലി അമീർ എന്നിവരെ സിനിമ അവാർഡുകൾക്ക് തിരെഞ്ഞടുത്തതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടി.വി അവാർഡുകൾ ബാബു അന്നൂർ, താജുദ്ദീൻ വടകര, ബിജു ചാലക്കുടി, മട്ടന്നൂർ ശിവദാസ്, അനിൽ ചേർത്തല, ആർ.ജെ. മനു എന്നിവർക്കാണ്. മീഡിയ അവർഡുകൾക്ക് പി.വി. കുട്ടൻ, അഭിലാഷ് പി. ജോൺ, മനോജ് മയ്യിൽ എന്നിവർ അർഹരായി. 5000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഡിസംബർ 29ന് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ റഹീം പൂവാട്ടുപറമ്പ്, സി.കെ. സദാനന്ദൻ, എം.ടി. പ്രകാശൻ, കെ.കെ. പ്രദീപ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.