ചിത്രരചന മത്സരം നടത്തി

കണ്ണൂർ: കൈത്തറി ഉല്‍പന്നങ്ങളുടെ പ്രചാരണാര്‍ഥം സംസ്ഥാന സര്‍ക്കാറും കൈത്തറി ആൻഡ് ടെക്സ്റ്റൈല്‍സ് വകുപ്പും ജില്ല വ്യവസായ കേന്ദ്രവും സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന മത്സരം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. ജയപാലന്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലിഷ ദീപക്, ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ സാഹില്‍ മുഹമ്മദ്, കൈത്തറി സഹകരണ സംഘം അസോസിയേഷന്‍ പ്രസിഡൻറ് ടി. രവി, ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ ബാലരാജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.