ഖാദി വ്യവസായ സംരക്ഷണ മാർച്ച്​

കണ്ണൂർ: ഖാദി വർക്കേഴ്സ് യൂനിയൻ (സി.െഎ.ടി.യു) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖാദി തൊഴിലാളികൾ കലക്ടറേറ്റിലേക്ക് ഖാദി വ്യവസായ സംരക്ഷണ മാർച്ചും ധർണയും നടത്തി. പരമ്പരാഗത ഖാദിവ്യവസായത്തെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, ഖാദി നവീകരണ പ്രവർത്തനം ത്വരിതപ്പെടുത്തുക, തൊഴിൽ സ്തംഭനം ഒഴിവാക്കുക, തൊഴിലും കൂലിയും ഉറപ്പുവരുത്തുക, തൊഴിലിടങ്ങളിലെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയും. സി.െഎ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം െചയ്തു. യൂനിയൻ ജില്ല പ്രസിഡൻറ് ഒ. കാർത്ത്യായനി അധ്യക്ഷത വഹിച്ചു. കെ. ധനഞ്ജയൻ, കെ. സത്യഭാമ, പി.പി. സുജയ, കെ. സുശീല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.