പെൻഷൻ മസ്​റ്ററിങ് വയോജനങ്ങൾക്ക് ദുരിതമാകുന്നു

കൂത്തുപറമ്പ്: പെൻഷൻ മസ്റ്ററിങ് നിർബന്ധമാക്കിയുള്ള സർക്കാർതീരുമാനം വയോജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. നൂറുകണക്കിന് വയോജനങ്ങളാണ് ആദ്യദിനത്തിൽ പെൻഷൻ മസ്റ്ററിങ്ങിന് വേണ്ടി അക്ഷയകേന്ദ്രങ്ങളിലെത്തി നിരാശയോടെ മടങ്ങിയത്. അർഹതയില്ലാതെ പെൻഷൻ കൈപ്പറ്റുന്നവരെ ഒഴിവാക്കുന്നതിനും നടപടികൾ സുതാര്യമാക്കുന്നതിനും വേണ്ടിയാണ് തദ്ദേശ സ്വയംഭരണ വകുപ്പിൻെറ നേതൃത്വത്തിൽ പെൻഷൻ മസ്റ്ററിങ് നടപ്പിലാക്കുന്നത്. വാർധക്യകാല പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവ അടക്കമുള്ള സാമൂഹിക സുരക്ഷ പെൻഷനുകൾ വാങ്ങുന്നവരെല്ലാം മസ്റ്ററിങ്ങിന് വിധേയമാകണമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നിർദേശിച്ചിട്ടുള്ളത്. അതോടൊപ്പം വിവിധ ക്ഷേമനിധി ബോർഡിൽനിന്നുള്ള പെൻഷൻ ഗുണഭോക്താക്കളും മസ്റ്ററിങ്ങിന് ഹാജരാകേണ്ടതുണ്ട്. ഇതോടെ പെൻഷൻ ഗുണഭോക്താക്കളായ വയോജനങ്ങൾ കൂട്ടത്തോടെ അക്ഷയ കേന്ദ്രങ്ങളിലേക്ക് ഒഴുകുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.