പാനൂർ: തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പൊയിലൂർ എടാപട്ടത്തെ കർഷകർക്കായി അനുവദിച്ച നെല്ല് കുത്തി യന്ത്രം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നസീമ ചാമളിൽ ഉദ്ഘാടനം ചെയ്തു. എ.സി. ഷെയ്‌റീന അധ്യക്ഷത വഹിച്ചു. സമീർ പറമ്പത്ത്, കൃഷി ഓഫിസർ പ്രമോദ്, കെ. ബാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. അർബുദ നിർണയ ക്യാമ്പ് പാനൂർ: തൃപ്പങ്ങോട്ടൂർ പ്രദേശത്ത് സംസ്ഥാന ആരോഗ്യ വകുപ്പിൻെറ കീഴിൽ യുദ്ധകാലാടിസ്ഥാനത്തിൽ വിദഗ്ധ സംഘത്തെ നിയോഗിച്ച് അർബുദ നിർണയ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി നിയോജക കെ.കെ. ശൈലജ. വാർഡ് മെംബർ സമീർ പറമ്പത്തിൻെറ നേതൃത്വത്തിൽ മന്ത്രിയെ സന്ദർശിച്ച നിവേദകസംഘത്തിനാണ് മന്ത്രി ഉറപ്പുനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.