പെരിങ്ങാടി-ചൊക്ലി റൂട്ടിൽ യാത്രാദുരിതം

മാഹി: മാഹിപാലത്തുനിന്ന് പെരിങ്ങാടി സ്പിന്നിങ് മിൽ വഴി ചൊക്ലിയിലേക്ക് യാത്രാദുരിതം. പന്തക്കലിൽനിന്ന് ചൊക്ലി വഴി മാഹിയിലെത്താൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. റൂട്ടിൽ ട്രാൻസ്പോർട്ട് കോർപറേഷേൻറതും കോഓപറേറ്റിവ് സൊസൈറ്റിയുടേതുമായ ബസുകൾക്ക് മാത്രമേ സർവിസ് നടത്തുന്നതിന് പെർമിറ്റുള്ളൂ. മാഹി റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ 7.30ന് തുടങ്ങി രാത്രി 8.15വരെ 24, പന്തക്കൽ മൂലക്കടവിൽനിന്ന് കാലത്ത് ഏഴിന് തുടങ്ങുന്നതും രാത്രി 7.25ന് അവസാനിക്കുന്ന 20 ട്രിപ്പുകൾ ഷെഡ്യൂളിൽ ഉണ്ടെങ്കിലും നിയന്ത്രിക്കുന്നതിനോ സൂപ്പർ വിഷൻ നടത്തുന്നതിനോ ചുമതലപ്പെട്ടവരില്ലാത്തതാണ് മാഹിയിലെ പൊതുവാഹന ഗതാഗത സംവിധാനത്തിന് ദുർഗതി വരാൻ കാരണം. മാഹിപ്പാലത്ത് പെരിങ്ങാടി പോസ്റ്റോഫിസ് ജങ്ഷൻ വരെ കേരളത്തിലെ സ്വകാര്യ ബസുകൾ ആശ്രയിക്കാമെങ്കിലും അവിടെനിന്ന് സ്പിന്നിങ് മില്ലിലേക്കോ ചൊക്ലിയിലേക്കോ ഓട്ടോയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ബസിൽ ഏഴുരൂപ ടിക്കറ്റെടുത്താൽ യാത്ര ചെയ്യുന്ന ദൂരത്തിന് 70 രൂപവരെ വേണ്ട അവസ്ഥയാണ്. പി.ആർ.ടി.സിക്ക് കലക്ഷൻ വളരെ കുറവായതിനാൽ ചില ട്രിപ്പുകൾ വെട്ടിക്കുറച്ചതായും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.