ഭർത്താവിെൻറ പരാതിയിൽ ഭാര്യയുടെ രണ്ടാം വിവാഹം കോടതി തടഞ്ഞു

ഭർത്താവിൻെറ പരാതിയിൽ ഭാര്യയുടെ രണ്ടാം വിവാഹം കോടതി തടഞ്ഞു തലശ്ശേരി: ഭർത്താവ് നൽകിയ പരാതിയിൽ ഭാര്യയുടെ രണ്ടാം വിവാഹം കുടുംബകോടതി ജില്ല ജഡ്ജി ശങ്കരൻ നായർ താൽക്കാലികമായി തടഞ്ഞു. ഞായറാഴ്ച നടത്താൻ നിശ്ചയിച്ച വിവാഹമാണ് കോടതി വിലക്കിയത്. കണ്ണൂർ കണ്ണാടിപ്പറമ്പിലെ കൃഷ്ണദാസ് നിലയത്തിൽ കെ. കൃഷ്ണദാസ് അഡ്വ. വി. ജയകൃഷ്ണൻ മുഖേന സമർപ്പിച്ച ഹരജിയിലാണ് നടപടി. ധർമടം പൊലീസിലും പരാതി നൽകിയിട്ടുണ്ട്. പരാതിക്കാരൻ 2004 ഫെബ്രുവരി 23നാണ് നിട്ടൂർ തെരുവിലെ ഗംഗയിൽ രേഷ്മയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ 14 വയസ്സുള്ള പെൺകുട്ടിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.