ഉദയഗിരി പഞ്ചായത്ത്​ വയോജന കലോത്സവം നാടി​െൻറ ആഘോഷമായി മാറി

ഉദയഗിരി പഞ്ചായത്ത് വയോജന കലോത്സവം നാടിൻെറ ആഘോഷമായി മാറി കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിൻെറ ആഭിമുഖ്യത്തി ൽ സംഘടിപ്പിച്ച വയോജന കലോത്സവം നാടിൻെറ ഉത്സവമായി. പാട്ടും മോണോ ആക്ടും കഥകളും കവിതകളും രചിക്കാനും അവതരിപ്പിക്കാനും പ്രായം ഒരു തടസ്സമല്ലെന്നും കലോത്സവം തെളിയിച്ചു. നാടകഗാനം, സിനിമാഗാനം, ലളിതഗാനം, പ്രച്ഛന്നവേഷം, മിമിക്രി, നാടോടിഗാനം, ഏകാംഗ നാടകം എന്നീ വിഭാഗങ്ങളിൽ മത്സരം നടന്നു. എല്ലാ മത്സരങ്ങളും മികച്ച നിലവാരം പുലർത്തിയത് ആസ്വാദകർക്ക് വേറിട്ട അനുഭവമായി. മത്സരങ്ങൾ കാണുന്നതിന് വൻ ജനാവലിയായിരുന്നു. വ്യക്തിഗത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയൻറ് നേടിയ സുരേന്ദ്രൻ കൂട്ടിനാൽ കലാപ്രതിഭയായും കുഞ്ഞമ്മ പാപ്പച്ചൻ, മേരി- കുന്നത്ത് എന്നിവർ കലാതിലകമായും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.