പയ്യന്നൂർ: കണ്ടങ്കാളിയിൽ നെൽവയൽ നികത്തി പെട്രോളിയം ശാല സ്ഥാപിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നാവശ ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം പതിനഞ്ചാം ദിവസത്തേക്ക് കടന്നു. സമരസമിതിയുടെ നേതൃത്വത്തിൽ പയ്യന്നൂർ ടൗണിൽ പ്രകടനം നടത്തി. തെക്കെ ബസാറിലെ സമരപ്പന്തലിൽ നിന്നാംരംഭിച്ച പ്രകടനം പെരുമ്പ, പുതിയ ബസ്സ്റ്റാൻഡ് വഴി സമരപ്പന്തലിൽ സമാപിച്ചു. സമരസമിതി ചെയർമാൻ ടി.പി. പത്മനാഭൻ, ഭാസ്കരൻ കണ്ടങ്കാളി, കലാകൂടം രാജു, മാടക്ക ബാബു, പത്മിനി കണ്ടങ്കാളി, മണിരാജ് വട്ടക്കൊവ്വൽ, പി.സി. ബാലചന്ദ്രൻ, വി.വി. ഹരീഷ്, കെ.വി.ആർ. കണ്ടങ്കാളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.