ജൂബിലി ആഘോഷം

ചെറുപുഴ: ബത്തേരി രൂപതയുടെ സാമൂഹികക്ഷേമ പ്രസ്ഥാനമായ ശ്രേയസ്സിൻെറ കണ്ണൂര്‍ മേഖല റൂബി ജൂബിലി ആഘോഷവും യുവജനസംഗമ വും ചെറുപുഴ യൂനിറ്റ് ഗ്രാമോത്സവവും നവംബര്‍ 23ന് ചെറുപുഴയില്‍ നടക്കും. 23ന് രാവിലെ 10ന് നടക്കുന്ന യുവജനസംഗമത്തില്‍ കണ്ണൂര്‍ മേഖലയിലെ അഞ്ഞൂറോളം യുവതീയുവാക്കള്‍ പങ്കെടുക്കും. ജെ.സി.ഐ ഇൻറര്‍നാഷനല്‍ ട്രെയിനർ അഡ്വ. എ.വി. വാമനകുമാര്‍ ക്ലാസെടുക്കും. ഉച്ചക്ക് 1.30ന് റൂബി ജൂബിലിസന്ദേശം പങ്കുവെച്ച് കണ്ണൂര്‍ മേഖലയിലെ വിവിധ യൂനിറ്റുകളില്‍നിന്നുള്ള ശ്രേയസ്സ് അംഗങ്ങള്‍ അണിനിരക്കുന്ന സംഗമറാലി ചെറുപുഴ പട്ടണംചുറ്റി പൊതുസമ്മേളന വേദിയില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഫാ. ജെയിംസ് മുളയ്ക്കാവിളയിൽ, ഫാ. ജോണ്‍ കയത്തുങ്കല്‍, സാജന്‍ വര്‍ഗീസ്, വി.വി. നളിനാക്ഷന്‍, ഷാജി മാത്യു, റിേൻറാ മാത്യു എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.