ഡോക്യുമെൻററി പ്രകാശനം

ഡോക്യുമൻെററി പ്രകാശനം പഴയങ്ങാടി: അഹ്ലുൽ ഖുർആൻ സംഘത്തിൻെറ പ്രവർത്തനങ്ങളെ കുറിച്ച് തയാറാക്കിയ ഡോക്യുമൻെററി പ് രകാശനം 17ന് വൈകീട്ട് ഏഴിന് മാടായി കോഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ യു.കെ. ഗ്ലാസ്ഗോ യൂനിവേഴ്സിറ്റിയിലെ ഡോ.ഓഫിറ ഗാംളിയർ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടി.വി.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബി. കുഞ്ഞഹമ്മദ് മൗലവിയുടെ അനുസ്മരണ പതിപ്പായ സ്മരണിക ഡോ. വാകോലാ സൽവിയ, സി.എച്ച്. മുസ്തഫ മൗലവിക്ക് നൽകി പ്രകാശനം ചെയ്യും. വെബ്സൈറ്റ് ഉദ്ഘാടനം ഡോ.ഡേവിഡ് വി.ഹിൽ നിർവഹിക്കും. ഡോ. ദിനേശൻ വടക്കിനി, ഡോ.ഇ.വി. ഫാത്തിമ എന്നിവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ പി.വി. ഫസലുല്ല, ലുഖ്മാൻ ആലി മുഹമ്മദ്, അഞ്ചില്ലത്ത് അബ്ദുല്ല, പ്രകാശ് വാടിക്കൽ, പി. സാദിഖ് റഹ്മാൻ, എം.പി. ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.