ബാലത്തിൽ പള്ളിയിൽ തീപിടിത്തം

തലശ്ശേരി: നെട്ടൂർ . പ്രാർഥനക്ക്‌ ഉപയോഗിക്കുന്ന മരത്തി‍ൻെറ മിമ്പറും കാർപറ്റും ഭാഗികമായി കത്തി. തീയിട്ടതാണെന്ന ്‌ സംശയിക്കുന്നു. വെള്ളിയാഴ്‌ച വൈകീട്ട്‌ നാലരക്ക്‌ ശേഷമാണ്‌ സംഭവം. അഞ്ച്‌ മണിയോടെ രണ്ട്‌ കുട്ടികൾ പ്രാർഥനക്കെത്തിയപ്പോഴാണ്‌ തീ കണ്ടത്‌. വെള്ളം ഉപയോഗിച്ച്‌ കെടുത്തി. നമസ്‌കരിക്കാൻ ഉപയോഗിക്കുന്ന പായ ഉൾപ്പെടെയുള്ള സാമഗ്രികൾ ഏണി മുറിയോട്‌ ചേർന്ന ചെറിയ പ്രാർഥന ഹാളിലുണ്ടായിരുന്നു. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ധർമടം പൊലീസ്‌ അന്വേഷണമാരംഭിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, തലശ്ശേരി ഏരിയ സെക്രട്ടറി എം.സി. പവിത്രൻ, എ.എൻ. ഷംസീർ എം.എൽ.എ തുടങ്ങിയവർ പള്ളി സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.