സമഗ്ര അന്വേഷണം വേണം -^സി.പി.എം

സമഗ്ര അന്വേഷണം വേണം --സി.പി.എം തലശ്ശേരി: കതിരൂർ അഞ്ചാംമൈൽ പള്ളിക്ക്‌ സമീപം ആയുധങ്ങളുമായി പോപുലർ ഫ്രണ്ടുകാർ പിടി യിലായ സംഭവത്തിലും ബാലത്തിൽ പള്ളിയിലെ തീപിടിത്തത്തിലും സമഗ്ര അന്വേഷണം വേണമെന്ന്‌ സി.പി.എം ഏരിയ സെക്രട്ടറി എം.സി. പവിത്രൻ ആവശ്യപ്പെട്ടു. സമാധാന അന്തരീക്ഷം തകർത്ത്‌ ബോധപൂർവം കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിൻെറ ഭാഗമാണ്‌ രണ്ട്‌ സംഭവവും. അഞ്ചാംമൈൽ പള്ളിക്ക്‌ മുന്നിൽ ലഘുലേഖ വിതരണത്തിനെത്തിയ പോപുലർഫ്രണ്ടുകാരെയാണ്‌ ആയുധവുമായി പിടിച്ചത്‌. ബാലത്തിൽ പള്ളിയിലെ കാർപറ്റും മിമ്പറുമടക്കം കത്തിനശിച്ച നിലയിലാണ്‌. ഏണിപ്പടിയോട്‌ ചേർന്ന മുറിയിലെ ടൈൽസടക്കം നശിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ട്‌. സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്‌ മുന്നിലെത്തിക്കണമെന്നും ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.