കണ്ണൂർ: കഴിഞ്ഞ ദിവസം കാറപകടത്തിൽ മരിച്ച ദമ്പതികൾക്ക് നാട് കണ്ണീരിൽ കുതിർന്ന വിട നൽകി. നിയന്ത്രണം തെറ്റിയ കാർ മതിലിലിടിച്ച് മരിച്ച ചാലാട് എം.എൽ ഹൗസിൽ ഇബ്രാഹീം (55), ഭാര്യ മൈതാനപ്പള്ളിയിലെ സാറാബി (47) എന്നിവർക്കാണ് നാട് കണ്ണീരോടെ വിട നൽകിയത്. ബുധനാഴ്ച വൈകീട്ട് കുറുവയിലായിരുന്നു അപകടം. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇരുവരുടെയും മൃതദേഹം മൈതാനപ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കിയത്. ഇവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നാടിൻെറ നാനാഭാഗത്തുനിന്നും ആളുകൾ എത്തിയിരുന്നു. കോർപറേഷൻ മേയർ സുമ ബാലകൃഷ്ണൻ, ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി തുടങ്ങി ഒേട്ടറെ ജനപ്രതിനിധികളും നേതാക്കളും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇവരുടെ മക്കളായ ഷാനിബ, ഷാസിൽ, ഷാനിബയുടെ മകൾ ജസ്വ (നാലര) എന്നിവർ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.