കണ്ണാടിപ്പറമ്പ് ധർമശാസ്ത ക്ഷേത്ര മണ്ഡല മഹോത്സവം ശനിയാഴ്ച മുതൽ

കണ്ണാടിപ്പറമ്പ്: ജില്ലയിലെ പ്രധാന ധർമശാസ്ത ക്ഷേത്രമായ കണ്ണാടിപ്പറമ്പ് ധർമശാസ്ത ക്ഷേത്രത്തിൽ മണ്ഡലകാല വിശേഷാൽ ചടങ്ങുകൾ സംക്രമ നാളായ ശനിയാഴ്ച മുതൽ ആരംഭിക്കും. അന്ന് ഉച്ചക്ക് വടക്കേക്കാവിൽ കലശം ഉണ്ടായിരിക്കും.നവംബർ 16 മുതൽ ഡിസംബർ 26 വരെ എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതിഹോമവും ഒറ്റക്കലശാഭിഷേകവും തുടർന്ന് വിശേഷാൽ പൂജകളും. വൈകീട്ട് ആറിന് ദീപാരാധന, നിറമാല, ഭജന, പ്രസാദ വിതരണം എന്നിവയും നടക്കും. ഡിസംബർ ഏഴിന് വലിയ നിറമാലയും 26ന് ചുറ്റുവിളക്കും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.