വൈദ്യുതി തൂണിൽ തീപിടിച്ചു

തലശ്ശേരി: നഗരമധ്യത്തിൽ വൈദ്യുതി തൂണിന് തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. സദാസമയവും തിരക്കുള്ള ലോഗൻസ് റോഡിലെ ഹൈടെൻഷൻ വൈദ്യുതി പ്രവഹിക്കുന്ന തൂണിന് മുകളിലാണ് ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ തീ ഉയർന്നത്. ഇൗ സമയം ഇതിലൂടെ എത്തിയ ടാങ്കർ ലോറി നാട്ടുകാർ തടഞ്ഞതിനാൽ വൻ ദുരന്തം ഒഴിവാക്കാനായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ്, വൈദ്യുതി വകുപ്പ് ജീവനക്കാർ ചേർന്ന് തീയണച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.