പച്ചക്കറി വിജ്ഞാന സദസ്സ്​

തലശ്ശേരി: മുസ്ലിം സർവിസ് സൊസൈറ്റി ചമ്പാട് യൂനിറ്റി‍ൻെറ ആഭിമുഖ്യത്തിൽ 17ന് രാവിലെ 10 മുതൽ ചമ്പാട് വെസ്റ്റ് യു.പി സ്കൂളിൽ നടക്കും. മുൻ മന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് പി.എം. അഷ്റഫ് അധ്യക്ഷത വഹിക്കും. റിട്ട. ഡെപ്യൂട്ടി കൃഷി ഡയറക്ടർ എ.കെ. അബ്ദുറഹ്മാൻ വിഷരഹിത ജൈവപച്ചക്കറി കൃഷിയിൽ ബോധവത്കരണ ക്ലാസ് നൽകും. പന്ന്യന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ഇ. മോഹനൻ, എ.കെ. ഇസ്മായിൽ എന്നിവർ സംബന്ധിക്കും. പച്ചക്കറി വിത്തുകളും വൃക്ഷത്തൈകളും സൗജന്യമായി വിതരണം ചെയ്യും. പൂർവവിദ്യാർഥി സംഗമം തലശ്ശേരി: മുബാറക് സ്കൂൾ ഹൈസ്കൂളായി ഉയർത്തിയത് മുതൽ 1973--74 അധ്യയനവർഷം വരെയുള്ള കാലയളവിൽ എസ്.എസ്.എൽ.സി ബാച്ചുകളിൽ പഠിച്ച പൂർവവിദ്യാർഥികളുടെ സംഗമം നടത്തുന്നു. ഈ കാലയളവിൽ മുബാറക്കിൽ എസ്.എസ്.എൽ.സി ക്ലാസിൽ പഠിച്ച എല്ലാവരും നവംബർ 25ന് മുമ്പ് ബന്ധപ്പെടണമെന്ന് പ്രഫ. എ.പി. സുബൈർ അറിയിച്ചു. ഫോൺ: 9400444318, 9037616713. .....................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.