ശിലാസ്ഥാപനം

കൊട്ടിയൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ച് തലക്കാണി ഗവ. യു.പി സ്‌കൂളില്‍ നിർമിക്കുന്ന കെട്ടിടത്തിൻെറ ശിലാസ്ഥാപനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിര്‍വഹിച്ചു. കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് റോയി നമ്പുടാകം, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ പി. തങ്കപ്പന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡൻറ് ജോഷി കൊട്ടാരത്തില്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജി ജോണ്‍, എസ്.ആര്‍.ജി കണ്‍വീനര്‍ എം.കെ. പുഷ്പ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.