മതസാഹോദര്യത്തി​െൻറ സന്ദേശം പകര്‍ന്ന് നബിദിനാഘോഷം

മതസാഹോദര്യത്തിൻെറ സന്ദേശം പകര്‍ന്ന് നബിദിനാഘോഷം ചെറുപുഴ: ജാതിമത ചിന്തകള്‍ മാറ്റിനിര്‍ത്തി മലയോരത്ത് നബിദിന ാഘോഷം. ചെറുപുഴക്കടുത്ത് പ്രാപ്പൊയിലിലും തട്ടുമ്മലിലും പെരിങ്ങോം പെരിന്തട്ടയിലും നടന്ന നബിദിനാഘോഷങ്ങള്‍ മാതൃകയായത്. പ്രാപ്പൊയില്‍ ജുമാമസ്ജിദിൻെറയും പെരുന്തടം മുഹ്യിദ്ദീൻ ജുമാമസ്ജിദിൻെറയും നേതൃത്വത്തില്‍ നടന്ന നബിദിനാഘോഷത്തിൻെറ ഭാഗമായുള്ള അന്നദാനത്തിന് അരി നല്‍കി പ്രാപ്പൊയില്‍ വയനാട്ടുകുലവന്‍ ക്ഷേത്രം ഭാരവാഹികള്‍ മതസൗഹാര്‍ദ സന്ദേശം പങ്കുെവച്ചു. ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു നടത്താറുള്ള അന്നദാനത്തിന് അരിയെത്തിക്കുന്നത് ഇരു മസ്ജിദുകളില്‍ നിന്നുമാണ്. നബിദിനത്തില്‍ അരിയുമായി എത്തിയ ക്ഷേത്രം ഭാരവാഹികളെ പ്രാപ്പൊയില്‍ ജമാഅത്ത് ഖത്തീബ് മിര്‍ മുഹമ്മദ് മിസ്ബാഹി, ജമാഅത്ത് പ്രസിഡൻറ് എം.ടി.പി. ഖാലിദ്, എം. സുബൈര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ക്ഷേത്രം പ്രസിഡൻറ് എ. ജനാര്‍ദനന്‍, സെക്രട്ടറി പി.കെ. മദിശന്‍, എം.വി. വിനോദ്കുമാര്‍, വി.വി. വിജയന്‍, നിധീഷ്, പി. ദാമോദരന്‍, എം.വി. കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്നദാനത്തിനുള്ള അരിയുമായി മസ്ജിദുകളിലെത്തിയത്. തട്ടുമ്മലിലും പെരിന്തട്ടയിലും നബിദിന റാലികള്‍ കടന്നുപോയപ്പോള്‍ ഇതരമതസ്ഥര്‍ മുന്‍കൈയെടുത്ത് കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തിയതും ശ്രദ്ദേയമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.