ഇരിട്ടി: ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ ഭരണസമിതിക്കും നിലവിലുള്ള മാനേജർക്കും അധികാരമില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സ്കൂൾ സൊസൈറ്റി പ്രസിഡൻറും മാനേജറും വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിധി ഹൈകോടതി തിരിച്ചുവിളിച്ചെങ്കിലും മാനേജറെയും ഭരണസമിതിയെയും നീക്കിക്കൊണ്ടുള്ള ഒരു പരാമർശവും വിധിയിലില്ല. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. വാർത്തസമ്മേളനത്തിൽ സൊസൈറ്റി പ്രസിഡൻറ് പി.എം. രാമകൃഷ്ണൻ, മാനേജർ കെ. കുഞ്ഞിമാധവൻ, സി. സുലോചന, പി.വി. രഗീൽ എന്നിവർ പങ്കെടുത്തു. ഓർഗാനിക് ഇക്കോ കട ഉദ്ഘാടനം ഇരിട്ടി: ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന കാർഷിക സേവന കേന്ദ്രത്തിന് അനുവദിച്ച ഓർഗാനിക് ഇക്കോ കട ഇന്ന് 11ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.