ഷാജിക്ക് ജനമൈത്രി പൊലീസി‍െൻറ കൈത്താങ്ങ്

ഷാജിക്ക് ജനമൈത്രി പൊലീസി‍ൻെറ കൈത്താങ്ങ് തലശ്ശേരി: അസുഖം കാരണം എട്ടു വർഷമായി കിടപ്പിലായ യുവാവിന് തലശ്ശേരി ജന മൈത്രി പൊലീസി‍ൻെറ കൈത്താങ്ങ്. തലശ്ശേരി രണ്ടാം റെയിൽവേ ഗേറ്റിന് സമീപത്തെ പീടികക്കണ്ടി വീട്ടിൽ നാണുവി‍ൻെറ മകൻ ഷാജിക്ക് (38) ജനമൈത്രി പൊലീസ് വീൽചെയർ നൽകി. ഷാജിയുടെ വീട്ടിലെത്തി തലശ്ശേരി സി.ഐ കെ. സനൽകുമാർ വീൽചെയർ കൈമാറുകയായിരുന്നു. നഗരസഭ വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ എസ്.എ. നജീബ്, കെ.എം. ഷിബു എന്നിവർ സംബന്ധിച്ചു. ജയിൽക്ഷേമ ദിനാഘോഷം ഇന്ന് സമാപിക്കും തലശ്ശേരി: തലശ്ശേരി സ്‌പെഷല്‍ സബ് ജയിലിലെ ക്ഷേമദിനാഘോഷ പരിപാടികള്‍ ഞായറാഴ്ച സമാപിക്കും. സമാപന സമ്മേളനം രാവിലെ 10ന് എ.എന്‍. ഷംസീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തലശ്ശേരി നഗരസഭ വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം അധ്യക്ഷത വഹിക്കും. ഡി.ഐ.ജി ഓഫ് പ്രിസണ്‍സ് എം.കെ. വിനോദ്കുമാര്‍ മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.