നവമാധ്യമങ്ങള്‍ വഴി പ്രകോപനം; കര്‍ശന നടപടിയെടുക്കും

മാഹി: നവമാധ്യമങ്ങള്‍ വഴി പ്രകോപനപരമായ പോസ്റ്റുകള്‍ ഇടുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അഴിയൂര്‍ പഞ ്ചായത്തിൽ സര്‍വകക്ഷി യോഗം തീരുമാനിച്ചു. ചോമ്പാല്‍ പൊലീസ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ അയക്കുന്നവരെ പിന്തിരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം അണികളെ ബോധ്യപ്പെടുത്തണം. സ്റ്റേഷന്‍ പരിധിയില്‍ നവമാധ്യമങ്ങള്‍ വഴിയുള്ള പോസ്റ്റുകള്‍ തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവെച്ച സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്‌. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയന്‍ അധ്യക്ഷത വഹിച്ചു. ചോമ്പാല്‍ സി.ഐ ടി.പി. സുമേഷ്, എസ്.ഐ എസ്. നിഖില്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന രയരോത്ത്, ഇ.ടി. അയ്യൂബ്, എം.പി. ബാബു, പി. ബാബുരാജ്, പി.എം. അശോകന്‍, പ്രദീപ്‌ ചോമ്പാല, കെ.വി. രാജന്‍, പി. പ്രമോദ്, മുബാസ് കടമേരി, സാലിം പുനത്തില്‍, സി. സുഗതന്‍, സുകുമാരന്‍ കല്ലറോത്ത്, കെ. അൻവർ ഹാജി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.