സി.പി.എം കുടുംബസംഗമങ്ങൾ ഇന്നുമുതൽ

കണ്ണൂർ: കേരളപ്പിറവി ദിനം മുതലാരംഭിച്ച ഗൃഹസന്ദർശനത്തിനു പിന്നാലെ സി.പി.എം നേതൃത്വത്തിലുള്ള കുടുംബസംഗമങ്ങൾക് ക്‌ ഞായറാഴ്‌ച തുടക്കമാകും. ജില്ലയിലെ 3745 ബ്രാഞ്ചുകളിലും 17 വരെയുള്ള ദിവസങ്ങളിലായി കുടുംബസംഗമം നടക്കും. ലോക്കൽ, ഏരിയ നേതാക്കൾ മുതൽ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗങ്ങളും വരെയുള്ള നേതാക്കൾ യോഗങ്ങളിൽ പങ്കെടുക്കും. സംസ്ഥാന സർക്കാറിൻെറയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിലും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലും പരിഹാരത്തിലും ഊന്നിയായിരുന്നു 10 ദിവസം നീണ്ട ഗൃഹസന്ദർശന പരിപാടി. എന്നാൽ, കമ്യൂണിസ്‌റ്റ്‌ പാർട്ടി നൂറാം വാർഷികത്തിൻെറ ഭാഗമായുള്ള അതിവിപുലമായ രാഷ്‌ട്രീയ വിഭ്യാഭ്യാസമാണ്‌ കുടുംബസംഗമങ്ങളിലൂടെ സി.പി.എം ലക്ഷ്യമാക്കുന്നത്‌. കുടുംബസംഗങ്ങൾ വൻ വിജയമാക്കാൻ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പ്രസ്താവനയിൽ അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.